ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
മുഖത്ത് (പ്രധാന സ്ഥലത്ത്) ജലത്തിന്റെ അല തട്ടുന്നതിനാലാണ് മുഖത്തല എന്ന സ്ഥലനാമമുണ്ടായതെന്നും, അതല്ല തഴുത്തലയോട് ചേര്‍ന്നുകിടക്കുന്ന ഭാഗമായതിനാല്‍ താഴേ തലയും മേലേ തലയുമായി പരിഗണിക്കപ്പെട്ടുവെന്നും പില്‍ക്കാലത്ത് താഴേ തല തഴുത്തലയും മേലേത്തല മുഖത്തലയുമായി മാറിയെന്നും, അതുമല്ല മുഖം(പ്രധാന സ്ഥലം) ഏലാകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്നതുകൊണ്ട് മുഖത്ത്’ ഏല മുഖത്തലയായിമാറിയെന്നും വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളുണ്ട്. ബ്രീട്ടിഷു ഭരണകാലത്ത് മിഷനറി പ്രവര്‍ത്തനത്തിന്റെ ഭാഗമായി പഞ്ചായത്തിന്റെ കിഴക്കനതിര്‍ത്തിയില്‍ കൂരീപള്ളി-കണ്ണനല്ലൂര്‍ പ്രദേശങ്ങളില്‍ പള്ളികളും പള്ളിക്കൂടങ്ങളും സ്ഥാപിക്കുകയുണ്ടായി. ഈ പഞ്ചായത്തിലെ ആദ്യത്തെ സ്ക്കൂള്‍ മിഷനറിമാര്‍ സ്ഥാപിച്ച കൂരീപ്പള്ളിയിലെ എല്‍ എം എസ് എല്‍ പി എസ് ആണ്. കണ്ണനല്ലൂര്‍ പള്ളിയാണ് ഈ പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന മൂസ്ളീം ദേവാലയം. ഇതിന് ഉദ്ദേശം 500 വര്‍ഷത്തെ പഴക്കമുള്ളതായി കാണപ്പെടുന്നു....
കൂടുതൽ വായിക്കുക