ആരോഗ്യമുള്ള നാളെക്കായി ആയുർവ്വേദം
September 26, 2026
തൃക്കോവിൽവട്ടം ഗ്രാമ പഞ്ചായത്ത് 'ആരോഗ്യമുള്ള നാളെക്കായി ആയുർവ്വേദം ' എന്ന പ്രമേയത്തിൽ
പതിനൊന്നാമത് ആയുർവേദ ദിനാചരണം കണ്ണനല്ലൂർ ഗവ. ആയുർവേദ ഡിസ്പെൻസറിയിൽ സംഘടിപ്പിച്ചു. ബഹു: തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി . ഷീല എസ്സിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സ്ഥാപന ചാർജ് മെഡിക്കൽ ഓഫീസർ Dr. സുധാദേവ് സ്വാഗതം പറഞ്ഞു. ദിനാചരണത്തിന്റെ ഔപചാരിക ഉദ്ഘാടനം ബഹു:ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ അജിത് കുമാർ . എ. പി. നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ഗംഗാദേവി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. അഫ്സീന എ, വാർഡ് മെമ്പർമാരായ ഷബാന റിയാസ്, ബൈജു പുതുച്ചിറ, ആസൂത്രണ സമിതി ചെയർമാൻ ശ്രീ സുരേന്ദ്രൻ ആചാരി, എച്ച് എം സി മെമ്പർ സുകുമാരപിള്ള , സുൽഫിക്കർ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ശ്രീമതി ദീപ എസ് നായർ എന്നിവർ ആശംസകൾ അർപ്പിച്ചു. യോഗ ഇൻസ്ട്രക്ടർ ശ്രീമതി പ്രിൻസി പ്രേം കൃതജ്ഞത അർപ്പിച്ചു. തുടർന്ന് യോഗ ഇൻസ്ട്രക്ടറുടെ നേതൃത്വത്തിൽ യോഗാ ഡാൻസും ഐ.സി.ഡി. എസ് സൂപ്പർവൈസറുടെ നേതൃത്വത്തിൽ ആയുർവേദ ഫുഡ് എക്സ്പോയും ഔഷധസസ്യങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു . ആയുർ കർമ്മ പ്രോജക്ട് മെഡിക്കൽ ഓഫീസർ ഡോ: നിഷ.പി. കെ ,യോഗ ഇൻസ്ട്രക്ടർ ശ്രീമതി പ്രിൻസി പ്രേം എന്നിവർ ബോധവൽക്കരണ ക്ലാസുകൾ നടത്തി.